പത്ത് വയസിന് മുമ്പ് പെൺകുട്ടികൾ ഋതുമതികളാകുന്നു: കാരണമറിയാൻ ഐസിഎംആർ

പത്ത് വയസ്സുപോലും തികയാത്ത കുട്ടികളിൽ ആർത്തവം വർധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ സർവേ നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഈ വർഷം അവസാനത്തോടെ ആരംഭിക്കുന്ന സർവേയ്ക്ക് ഐസിഎംആറിന്റെ കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്താണ് നേതൃത്വം വഹിക്കുക.

പത്ത് മുതൽ 13 വയസുവരെ പ്രായമായ പെൺകുട്ടികളിലാണ് ആർത്തവം തുടങ്ങുന്നത്. ആൺകുട്ടികളിൽ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളിൽ ശാരീരികമാറ്റങ്ങൾ കാണുന്നത് വർധിച്ചിട്ടുണ്ട്. നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങൾ അസ്ഥിക്ഷയം, ഉയരം കുറയൽ തുടങ്ങി കുട്ടികളുടെ ശാരീരിക വളർച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

Advertisement