മൈ​ഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത് അലട്ടുന്നുണ്ടോ? ഇക്കാര്യം കൂടി ശ്രദ്ധിക്കണേ

Advertisement

മൈഗ്രൈയ്‌നുള്ള രോഗികളില്‍ ഇന്‍ഫ്ലമേറ്ററി ബവല്‍ രോഗം അതായത് ആമാശയ നീര്‍ക്കെട്ട് ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്ന് അടുത്തിടെയിറങ്ങിയ പഠനം. മൈഗ്രെയ്ന്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന, ആവര്‍ത്തിച്ച് വരുന്ന ന്യൂറോളജിക്കല്‍ ഡിസോര്‍ഡറണ്.

മിക്കവരുടെ ജീവിതത്തിലും ഇപ്പോഴും തിരിച്ചറിയപ്പെടാതെയും ചികിത്സയ്ക്ക് വിധേയമാക്കാതെയുമാണ് മൈഗ്രെയനുള്ളത്. സാധാരണയായി തലയുടെ ഒരു വശത്തായി കഠിനമായ വേദനയോ തുടിപ്പോ ആണ് ഈ രോഗത്തിന്റെ ലക്ഷണമായി കാണുന്നത്. മൈഗ്രേയ്ന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇപ്പോഴും പഠനവിധേയമാണ്. എന്നിരുന്നാലും, വിവിധ ഘടകങ്ങള്‍ മൈഗ്രേനിലേക്ക് നയിച്ചേക്കാം. ലോകമെമ്പാടുമുള്ള അന്‍മ്പതു വയസില്‍ താഴയുള്ളവര്‍ക്കിടയിലെ വൈകല്യങ്ങള്‍ക്കു കാരണമാകുന്നത് മൈഗ്രൈയനാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സയന്റിഫിക് റിപോര്‍ട്സില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ക്കുള്ള ദേശീയ ആരോഗ്യ പരിരക്ഷാ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സര്‍വീസില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ച് ഇന്‍ഫ്ലമേറ്ററി ബവല്‍ രോഗവും മൈഗ്രേയ്‌നുമായ ബന്ധത്തെ വിലയിരുത്തിയത്.

ഇതുകൂടാതെ, മൈഗ്രെയ്ന്‍ ബാധിച്ച പലര്‍ക്കും ക്രോണിക് കിഡ്നി ഡിസീസ് (സികെഡി), ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്ലിപിഡീമിയ (ശരീരത്തിലെ ലിക്വിഡുകളുടെ അസന്തുലിതാവസ്ഥ) തുടങ്ങിയ രോഗങ്ങളും കാണപ്പെട്ടു.

Advertisement