ആസ്ത്മ രോ​ഗികൾ തണുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ടവ

Advertisement

ആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്.

അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണ രീതിയിലെ മാറ്റങ്ങൾ തുടങ്ങിയ പല ഘടകങ്ങളും ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധർ പറയുന്നു.

തണുപ്പുക്കാലത്ത് ആസ്ത്മ രോഗികൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം തണുപ്പുകാലത്തു ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാൽ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താം. തണുപ്പു ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക, തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങൾ.

തണുപ്പുകാലത്ത് ആസ്ത്മ രോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ. പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ആസ്ത്മ രോഗികൾ പരമാവധി ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

Advertisement