സൂര്യാഘാതം മൂലം ചികിത്സ തേടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

Advertisement

സൂര്യാഘാതം മൂലം ചികിത്സ തേടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ കെഡി ആശുപ്ത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് താരം മടങ്ങിയത്. ഐപിഎല്ലിലെ ഒന്നാം ക്വാളിഫയർ മത്സരം കാണാൻ എത്തിയ താരത്തിന് മത്സരത്തിന് പിന്നാലെ ദേഹാസ്വാഥ്യം ഉണ്ടാവുകയായിരുന്നു. സൂര്യാഘാതാവും നിർജലീകരണവുമാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. നടി ജൂഹി ചൌള ഇന്നലെ ആശുപ്ത്രിയിലെത്തി താരത്തെ കണ്ടിരുന്നു. ഷാരൂഖിന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, സൺറൈസേഴ്സ ഹൈദരാബാദും തമ്മിലായിരുന്നു ഒന്നാം ക്വാളിഫയർ മത്സരം. മക്കളായ അബ്രാമിനും സുഹാനയ്ക്കുമൊപ്പമാണ് ഷാരൂഖ് അഹമ്മദാബാദിൽ എത്തിയത്.

Advertisement