ഹിറ്റ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറും റിലീസ് തീയതിയും പുറത്ത്

Advertisement

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസിയുടെ ഹിറ്റ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറും റിലീസ് തീയതിയും പുറത്തുവിട്ടു. ജോക്കര്‍: ഫോളി എ ഡ്യൂക്സ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും സംവിധാനം ചെയ്തത് ടോഡ് ഫിലിപ്പ്സ് ആണ്.
2019 ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ആര്‍ റേറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സമാനതകള്‍ ഇല്ലാത്ത വിജയമായിരുന്നു നേടിയത്. മികച്ച നടനുള്ള ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു.
രണ്ടാം ഭാഗത്തില്‍ വാക്വിന്‍ ഫീനിക്സിനൊപ്പം ലേഡി ഗാഗയും പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ നായക കഥാപാത്രമായ ആര്‍തറിന്റെ കാമുകി ഹാര്‍ലി ക്വിന്‍ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. ആദ്യ ഭാഗത്തിന് തുടര്‍ച്ചയായി ഒരുക്കുന്ന ചിത്രത്തില്‍ ഹാര്‍ലിന്‍ ക്വിനും ആര്‍തറും കണ്ടുമുട്ടുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്.

Advertisement