പ്രേമലു ഒടിടിയിലേക്ക്… ഈ ആഴ്ച നിരവധി ചിത്രങ്ങൾ ഒടിടിയിൽ

ഒടിടിയിൽ ഈ ആഴ്ച നിരവധി റിലീസുകളാണ് സിനിമ ആസ്വാധകരെ കാത്തിരിക്കുന്നത്. തിയറ്ററില്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന പ്രേമലു ഈ ആഴ്ച ഒടിടിയിലേക്ക് എത്തുമെന്നാണ് സൂചന. 29ന് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ഓസ്‌കറില്‍ തിളങ്ങിയ ഓപ്പന്‍ഹെയ്മര്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയറാമിന്റെ ഓസ്ലര്‍ ഒടിടിയില്‍ എത്തിയിരുന്നു.

Advertisement