ബിജു മേനോന്‍ ചിത്രം ‘തുണ്ട്’ ഒടിടിയില്‍

ബിജു മേനോന്‍ ചിത്രം ‘തുണ്ട്’ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭിക്കും.
ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തിയ ബിജു മേനോനൊപ്പം ഷൈന്‍ ടോം ചാക്കോ ആണ് പ്രധാന വേഷത്തിലെത്തിയത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ സംവിധാനം. ഫെബ്രുവരി 16ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Advertisement