ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിക്ക് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ചുംബനം

Advertisement

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് ദുല്‍ഖര്‍ സല്‍മാന്റെ കമന്റാണ് ശ്രദ്ധ നേടുന്നത്. കസേരയില്‍ ചാരിയിരുന്ന് കണ്ണടച്ചുകൊണ്ട് ചിരിക്കുന്ന കൊടുമണ്‍ പോറ്റിയുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ചിത്രത്തിന് ചുംബനത്തിന്റെ ഇമോജിയാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിനും ആരാധകര്‍ക്കിടയില്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കേ ഇന്നലെ ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരുമാറ്റിയിരുന്നു. കൊടുമണ്‍ പോറ്റിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പേരുമാറ്റം.

Advertisement