കമൽ ഹാസന്റെ 237-)മത് ചിത്രമായി KH 237

Advertisement

കമൽ ഹാസന്റെ 237-)മത് ചിത്രമായി എത്തുകയാണ് KH 237. കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രം തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് ആണ് സംവിധാനം ചെയ്യുന്നത്. കമൽഹാസൻ തന്നെയാണ് KH237 പ്രഖ്യാപിച്ചത്. കഴിവു തെളിയിച്ച രണ്ട് പേർ പുതിയ അവതാരത്തിൽ എത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അനൗൺസ്മെന്റ് വിഡിയോ പുറത്തുവിട്ടത്. 
ആക്ഷന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാകും ചിത്രം. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും

Advertisement