ഫ്‌ളൈറ്റ് കിട്ടിയില്ല… ട്രെയിനില്‍ കോഴിക്കോട് നിന്നും കൊച്ചി വരെ യാത്ര ദിലീപിനെ ആരും തിരിച്ചറിഞ്ഞില്ല

Advertisement

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന ആ നടന്‍ ദിലീപാണ്. കഴിഞ്ഞ ദിവസമാണ് അകമ്പടികളൊന്നുമില്ലാതെ ട്രെയിനില്‍ കോഴിക്കോട് നിന്നും കൊച്ചി വരെ യാത്ര ചെയ്യാനായി എത്തിയ നടന്റെ വീഡിയോ വൈറലായത്. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷന് കോഴിക്കോടെത്തിയ താരത്തിന് ഫ്ളൈറ്റ് കിട്ടാതെ വന്നതോടെയാണ് മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറി കൊച്ചിയിലെത്തിയത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച താരം മുഖം മാസ്‌ക് കൊണ്ട് മറച്ചിട്ടുള്ളതുകൊണ്ട് ആരാണ് ഇരിക്കുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. ദിലീപിന്റെ ഫാന്‍ പേജിലൂടെയാണ് വിഡിയോ പ്രചരിച്ചത്.

Advertisement