കമല്‍ ഹാസനും മണിരത്നവും 36 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു; ചിത്രത്തില്‍ ദുല്‍ഖറും പ്രധാനവേഷത്തില്‍

Advertisement

കമല്‍ ഹാസനും മണിരത്നവും 36 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുകയാണ്. കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മുഖം മുഴുവന്‍ മറച്ച് കണ്ണ് മാത്രം പുറത്തുകാണുന്ന തരത്തിലാണ് പോസ്റ്റര്‍. ഉലക നായകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തും. തൃഷയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Advertisement