സിനിമയിൽ 3 വർഷത്തെ ഇടവേള എടുക്കാൻ സാനിയ ഇയ്യപ്പൻ; നടി ഇനി യുകെ വിദ്യാർഥി

Advertisement

സിനിമയിൽ നിന്നും മോഡലിങിൽ നിന്നും മൂന്ന് വർഷത്തെ ഇടവേള എടുക്കാൻ സാനി ഇയ്യപ്പൻ. 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സ് (യുഎസി)യിലെ വിദ്യാർഥിയായുകയാണ് ഇനി സാനിയ. ഇവിടെ ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്.

സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. കൂടാതെ ലണ്ടനിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി. 2026 ജൂൺ മാസം വരെ പഠനം തുടരും. പഠനത്തിന്റെ ഒഴിവുകൾക്കിടയിൽ സാനിയ സിനിമയിൽ തുടരുമോ എന്നതും വ്യക്തമല്ല.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തുവന്നിരുന്നു.

Advertisement