പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’…. ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍

Advertisement

പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡേറ്റ് പുറത്ത് വിട്ടു. ഷൂട്ടിംഗ് ഓക്ടോബര്‍ 26ന് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാന്‍ പറഞ്ഞിരുന്നു. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയന്‍ ആണ് ആ സിനിമ. വളരെ പേഴ്സണലും ആണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, നിവിന്‍ പോളി, ഷാന്‍ റഹ്മാന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും.
മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിര്‍മാണം. ഹൃദയവും നിര്‍മിച്ചത് വൈശാഖ് ആയിരുന്നു. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്ത ഹൃദയം വന്‍ ഹിറ്റായിരുന്നു.

Advertisement