ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്… അപ്പുറത്ത് നില്‍ക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയില്‍ വ്യക്തമാണ്: പിറന്നാളാംശംസയില്‍ മമ്മൂട്ടിയോട് ഹരീഷ് പേരടി

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി. മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ കുറിപ്പ്. പോസ്റ്ററിലെ മമ്മൂട്ടിയുടെ ചിരിയെ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ കുറിപ്പിന്റെ തുടക്കം.

ഹരീഷ് പേരടിയുടെ വാക്കുകൾ

മമ്മുക്ക..ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്…അതിൽ ഒരു തർക്കവുമില്ല..ക്യാമറയെ മാത്രം നോക്കി ചിരിച്ചതാണെങ്കിലും..അപ്പുറത്ത് നിൽക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയിൽ വ്യക്തമാണ്…അതിന്റെ പിന്നിൽ ഒരു വ്യാകരണമുണ്ട്(Grammar)…കാരണം അഭിനയം ഒരു ലോകോത്തര ഭാഷയാണ്(Universal language)..അതിന് നിരവധി വഴികൾ ഉണ്ടെങ്കിലും താങ്കളെ പോലെയുള്ള ഒരു മഹാനടന്റെ വ്യാകരണ വഴികളെ കുറിച്ച് അറിയുന്നത് പുതിയ തലമുറയിലെ അഭിനയ വിദ്യാർത്ഥികൾക്ക് ഒരു വലിയ പാഠ പുസ്തകമാവും…അഭിനയ അനുഭവങ്ങൾ മാത്രമല്ലാത്ത നടന്റെയും കഥാപാത്രത്തിന്റെയും ഇടയിലുള്ള മാനസികാവസ്ഥകൾ,തയ്യാറെടുപ്പുകൾ,നടന്റെ മനസ്സ് അവസാനിച്ച് കഥാപാത്രത്തിന്റെ മനസ്സ് തുടങ്ങുന്ന ആ അദൃശരേഖ അങ്ങിനെ താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാൻ ഈ പിറന്നാൾ ദിനത്തിൽ നിങ്ങളോട് ആവിശ്യപ്പെടുന്നത്…അടുത്ത പിറന്നാളിനുമുൻപ് ഇത് തന്നേ പറ്റു…ഒഴിഞ്ഞ് മാറരുത്..അത് താങ്കളുടെ ഉത്തരവാദിത്വമാണ്..ഞാനടക്കമുള്ള ഈ തലമുറയിലേയും വരും തലമുറയിലേയും അഭിനയ വിദ്യാർത്ഥികൾക്കുള്ള വിലപിടിപ്പുള്ള ഒരു സമ്മാനമായിരിക്കും അത് …ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ “അഭിനയ വ്യാകരണ ചരിത്രം”..ഒരായിരം പിറന്നാൾ ആശംസകൾ…

Advertisement