‘പെണ്ണിന്റെ സുഗന്ധം’ എന്ന ടാഗ് ലൈനോടെ ‘പുലിമട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Advertisement

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. എ. കെ. സാജനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ഐശ്വര്യ രാജേഷ് ആണ് നായിക. പെണ്ണിന്റെ സുഗന്ധം’ (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ നായികയായി ലിജോമോളുമുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘പുലിമട’.
പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലെ പ്രമേയം. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.

Advertisement