പുതിയ തുടക്കവുമായി പാര്‍വതി; തിരിച്ചുവരവിലോ എന്ന് ആരാധകര്‍

Advertisement

മലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേതും. അച്ഛന്റെയും അമ്മയുടെയും വഴിയെ മകന്‍ കാളിദാസും സിനിമയില്‍ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മോഡിലിങ്ങുമായി മുന്നോട്ടു പോകുകയാണ് മാളവിക. താര കുടുംബത്തിന്റെ വിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ സജീവമായ പാര്‍വതി പങ്കുവച്ചൊരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.
‘ഒരു പുതിയ തുടക്കം’ എന്ന ഹാഷ് ടാഗോടെ തന്റെ വര്‍ക്കൗട്ട് വീഡിയോയാണ് പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്കൗട്ട് വീഡിയോയില്‍ മകന്‍ കാളിദാസനുമുണ്ട്. കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. ആരാധകര്‍ വീഡിയോയ്ക്ക് നിരവധി കമ്മന്റുകളാണ് കുറിച്ചിരിക്കുന്നത്. ഫിറ്റ്നസ് ഉണ്ടാക്കി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പ്ലാന്‍ ആണോ എന്നാണ് ചിലര്‍ കമന്റായി ചോദിച്ചത്. കൂടാതെ പാര്‍വതിയെ പ്രശംസിച്ചും, അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്.

Advertisement