“മണിപ്പൂർ ഫയൽസ്” ചെയ്യൂ”; കശ്മീർ ഫയൽ സംവിധായകനോട് ട്വിറ്ററിൽ ആവശ്യം, മറുപടി ഇങ്ങനെ

Advertisement

ന്യൂഡൽഹി: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിൻറെ സംവിധായകനായ വിവേക് ​​അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിൻറെ ഒരു എക്സ്റ്റൻറഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇത് സീ 5 ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യ

‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ് വിവേക് ​​അഗ്നിഹോത്രി തൻറെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ‘ദി കശ്മീർ ഫയൽസ് അൺ റിപ്പോർട്ടഡ് എന്നാണ് പുതിയ പതിപ്പ് ചിത്രത്തിൻറെ പേര്.

എന്നാൽ മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിവേക് ​​അഗ്നിഹോത്രി നടത്തിയ ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. മണിപ്പൂരിലെ സംഘർഷം സംബന്ധിച്ച വീഡിയോ വൈറലായതിന് പിന്നാലെ സുപ്രീംകോടതി ഇടപെടൽ ചൂണ്ടിക്കാട്ടി വിവേക് ​​അഗ്നിഹോത്രി കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. അതിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

“ഇന്ത്യൻ ജുഡീഷ്യറി കശ്മീരി ഹിന്ദു വംശഹത്യയോട് നിശബ്ദത പാലിച്ചു. നമ്മുടെ ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കശ്മീരി ഹിന്ദുക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ സുപ്രീകോടതി പരാജയപ്പെട്ടു, ഇപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു”

എന്നാൽ ഇതിന് മറുപടിയായി ഒരു ട്വിറ്റർ അക്കൌണ്ടിൽ നിന്നും. “എന്തിന് സമയം പാഴാക്കുന്നു, നിങ്ങൾ ആണാണെങ്കിൽ പോയി മണിപ്പൂർ ഫയൽസ് എടുക്കൂ” എന്ന് വിവേക് ​​അഗ്നിഹോത്രിക്ക് മറുപടി ലഭിച്ചു.

അതിന് പിന്നാലെയാണ് ഇതിനോട് പ്രതികരിച്ച് സംവിധായകൻ വീണ്ടും ട്വീറ്റ് ചെയ്തത്. “ഞാൻ തന്നെ ആ ചിത്രം നിർമ്മിക്കണം എന്ന് വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാം ചിത്രവും ഞാൻ തന്നെ എടുക്കണം എന്ന് അന്തിനാണ് നിർബന്ധം. നിങ്ങളുടെ ‘ടീം ഇന്ത്യ’യിൽ അതിന് കഴിവുള്ള ആണുങ്ങളായ ഫിലിംമേക്കേർസ് ഒന്നും ഇല്ലെ?” – ഇതായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി.

Advertisement