പുതിയ വാഹനം സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ

Advertisement

സിനിമാപ്രേക്ഷകരുടെ ഇഷ്ട നടനാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷൈന്‍ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷൈനിന്റെ സ്‌റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് വീഡിയോ ഷെയര്‍ ചെയ്തത്. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈന്‍ ഷോറൂമിലെത്തിയത്.
കേക്ക് മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയില്‍ കാണാം. വാഹനത്തിനടുത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അനവധി പേരാണ് ഷൈനിന്റെ ഈ പുതിയ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.

Advertisement