ഇതെന്താ പിടയ്ക്കണ മീനോ…ഫ്രഷായി പിടിച്ച മീനുകളുമായി ജയറാം

Advertisement

ഫ്രഷായി പിടിച്ച മീനുകളുമായി വിഡിയോയ്ക്ക് പോസ് ചെയ്യുന്ന മലയാളത്തിന്റെ പ്രിയ താരം ജയറാമിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് . 
നട്ടർ എന്ന മത്സ്യത്തെയാണ് താരം പിടിച്ചത്. കറിവെച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞാണ് ജയറാം വിഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് വീഡിയോയിക്ക് കമന്റുകളുമായി എത്തുന്നത്. ഹിറ്റ് ഡയലോ​ഗ് ആയ ഇതെന്താ പിടയ്ക്കണ മീനോ ആണ് പോസ്റ്റിന് താഴെ നിറയുന്നത്. കറിവെച്ചിട്ട് തന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. കറിവയ്ക്കണ്ട പൊരിച്ചാൽ മതിയെന്ന് പറയുന്നവരുമുണ്ട്. 
 കറി വെച്ചാൽ അറിയിക്കാം എന്ന് ആരാധകർക്ക് താരം നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു. വറുത്ത മീനിന്റെ ചിത്രം താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് താരത്തിന്റേതായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രം.

Advertisement