ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവറുമായി ദിലീഷ് പോത്തൻ

Advertisement

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തിയ ഒ ബേബി കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് ദിലീഷ് എത്തിയത്. ഇപ്പോൾ ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവറാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. 
സോഷ്യൽ മീഡിയയിലൂടെ ദിലീഷ് തന്നെയാണ് മേക്കോവർ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിനു വേണ്ടി താരം ശരീരഭാരം കുറക്കുകയായിരുന്നു. ഒ ബേബിക്ക് വേണ്ടി തടി കുറച്ചപ്പോൾ… NB : സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. ഷർട്ടിടാതെ നിൽക്കുന്ന ദിലീഷിനെയാണ് ചിത്രത്തിൽ കാണുന്നത്. 
അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ദിലീഷിന്റെ മേക്കോവർ. നിരവധി പേരാണ് ദിലീഷിനെ പ്രശംസിച്ചുകൊണ്ട് എത്തിയത്. രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് ഒ ബേബി.

Advertisement