വീണ്ടും ബോളിവുഡിലേക്ക് മടങ്ങിവരവിനൊരുങ്ങി ജ്യോതിക

Advertisement

ബോളിവുഡിലേയ്ക്ക് വീണ്ടും മടങ്ങിയെത്തുകയാണ് നടി ജ്യോതിക. അജയ് ദേവ്ഗണ്‍, ആര്‍. മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സൂപ്പര്‍ നാച്ചുറന്‍ ത്രില്ലറിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. പനോരമ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.
ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. മമ്മൂട്ടി നായകനായി എത്തുന്ന ജിയോ ബേബി ചിത്രം ‘കാതലി’ലൂടെ മലയാളത്തിലും മടങ്ങിയെത്തുകയാണ് ജ്യോതിക. നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ലൊക്കേഷന്‍ ചിത്രം മമ്മൂട്ടി കമ്പനി പങ്കുവെച്ചതോടെ കാതല്‍ റിലീസിനെത്തുകയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.

Advertisement