മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരന്‍ റിയാലിറ്റി ഷോ താരം

Advertisement

റിയാലിറ്റി ഷോ താരവും ആങ്കറും നര്‍ത്തകയുമായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരന്‍. മെക്കാനിക്കല്‍ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്.
വിവാഹത്തിനുള്ള കൗണ്ടൗണ്‍ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിലെ വിഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. തട്ടുംപുറത്ത് അച്യുതല്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെബ്സീരീസുകളിലും മ്യൂസിക്കല്‍ ആല്‍ബത്തിലുമെല്ലാം അഭിനയിച്ചു.

Advertisement