അജയ് ദേവ്ഗണിന്റെ സിങ്കം 3 ഒരുങ്ങുന്നു

Advertisement

ബാജിറാവു സിങ്കമായി അജയ് ദേവ്ഗണ്‍ വീണ്ടും എത്തുന്നു. സിങ്കത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. രോഹിത് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. സിങ്കം 3യുടെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് വിവരം.
2024 ഓഗസ്റ്റ് 15ന് ‘സിങ്കം 3’ ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡിസംബറില്‍ സിങ്കത്തിന്റെ മൂന്നാംഭാഗത്തില്‍ ദീപിക പദുക്കോണ്‍ നായികയാകും എന്ന വാര്‍ത്ത വന്നിരുന്നു. തമിഴില്‍ വന്‍ വിജയമായ സൂര്യയുടെ ‘സിങ്കം’ സിനിമയുടെ റീമേക്കായാണ് രോഹിത്ത് ഷെട്ടി അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കമാക്കി ബോളിവുഡില്‍ ഒരുക്കിയത്. സിങ്കത്തിന് ശേഷം തുടര്‍ച്ചയായി ‘സിംബ’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങള്‍ കൂടി ഇറക്കി. ഇതില്‍ സിംബയിലും സൂര്യവംശിയിലും അജയ് ദേവ്ഗണ്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഹിത്ത് ഷെട്ടി ഒരു ‘കോപ്പ് യൂണിവേഴ്‌സ്’ തന്നെ ഉണ്ടാക്കി. ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമായിരിക്കും സിങ്കം 3.

Advertisement