പൊട്ടിച്ചിരിപ്പിക്കാന്‍ ‘ത്രിശങ്കു’

Advertisement

അര്‍ജുന്‍ അശോകനും അന്ന ബെനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടൈനര്‍ ‘ത്രിശങ്കു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്നതാണ് ടീസര്‍. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ടീസറിന് കിട്ടുന്നത്. മേയ് 26ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’.

Advertisement