ബോളിവുഡിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാകാന്‍ ‘ടൈഗര്‍ V/S പത്താന്‍’

Advertisement

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ടൈഗര്‍ V/S പത്താനി’ലൂടെ വീണ്ടും സല്‍മാന്‍-ഷാരൂഖ് ഒന്നിക്കുമ്പോള്‍ പുതിയ നേട്ടം കൂടി ചിത്രം സ്വന്തമാക്കുകയാണ്. ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ടൈഗര്‍ V/S പത്താന്‍ ബോളിവുഡിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 300 കോടി രൂപ ബജറ്റിലാണ് ചിത്രമൊരുങ്ങുക. അഭിനേതാക്കളുടെ പ്രതിഫലം കൂടാതെയുള്ള കണക്കാണിത്.
ചിത്രത്തിന്റെ ചെലവ് ‘പത്താന്‍’, ‘ടൈഗര്‍ 3’ സിനിമകളെ മറികടക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ സല്‍മാനും ഷാരൂഖിനും ചിത്രത്തിന്റെ ലാഭവിഹിതം ലഭിച്ചേക്കും. സിനിമ ഒരിക്കല്‍ കൂടി 1000 കോടി കടന്നാലാണ് നേട്ടം ഉണ്ടാവുക.

Advertisement