ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്

ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്. സോഷ്യല്‍ മീഡിയയിലൂടെ താരം ഇക്കാര്യം അറിയിച്ചത്. പടിക്കെട്ടില്‍ തലയടിച്ചാണ് താരത്തിന് പരുക്കേറ്റത്. രണ്ട് സ്റ്റിച്ചിട്ടെന്നും താരം വ്യക്തമാക്കി.
സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നപ്പോള്‍ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു.

കഴിഞ്ഞ ദിവസം അമൃത സുരേഷിനെതിരെയുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ സഹോദരി അഭിരാമി രംഗത്തെത്തിയിരുന്നു. മുന്‍ ഭര്‍ത്താവും നടനുമായ ബാലയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ഓണ്‍ലൈന്‍ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു.

Advertisement