ആദർശ് എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ നടന്നു

Advertisement

കൊച്ചി.ശ്രീപുരം മൂവീസിൻ്റെ ബാനറിൽ ആർ കെ നായർ,സൂരജ്,സനോജ് എന്നിവർ നിർമ്മിച്ച് ലാൽജി കാട്ടിപറമ്പൻ തിരക്കഥ എഴുതി നവാഗതനായ ആദർശ് എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ച് ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട് നിർവഹിച്ചു.

ശ്രീജിത്ത് ജി നായർ ഛായാഗ്രഹണവും ഗോപീകൃഷ്ണൻ സംഗീതവും നൽകുന്ന ചിത്രത്തിൽ ഗീതി സംഗീത, വൈജയന്തി കണ്ണൻ, അഖിലേഷ് ഈശ്വർഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജശ്രീ, വിശാൽ റാം, അരുൺ പുനലൂർ, ബിജിരാജ്, അഭിലാഷ് ഹുസ്സൈൻ, സിദ്ധാർത്ഥ് തുടങ്ങി ഒട്ടേറെ പേരും ചിത്രത്തിൽ അണിനിരക്കുന്നു.

Advertisement