ചക്കുവള്ളി പ്രവാസി കൂട്ടായ്മ യുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്തു

Advertisement

ചക്കുവള്ളി . പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പഞ്ചാത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ആസ്ഥാന മന്ദിര ഉത്ഘാടനവും ഭക്ഷണ ധാന്യ കിറ്റ് വിതരണവും കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും മന്ത്രി സജി ചെറിയാൻനിർവഹിച്ചു

കൂട്ടായ്മ വൈസ് പ്രസിഡന്റ് റാഷിദ് പോരുവഴി അധ്യക്ഷനായി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉത്ഘാടനം ചെയ്തു വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർകുള്ള അനുമോദനം സി.ആർ മഹേഷ് എം.ൽ.എ നിർവഹിച്ചു ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ, പഞ്ചായത്ത് പ്രസിഡന്റ് മാരായ ബിനു മംഗലത്ത്, എസ്.ശ്രീകുമാർ, എസ്.കെ ശ്രീജ, ബ്ലോക് പഞ്ചായത്ത് മെമ്പർ ലതാ രവി, വാർഡ് മെമ്പർ വിനു ഐ നായർ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ ഷിജു ഷെരീഫ്, അനസ് സലീം ചരുവിള, നൗഫൽ തോപ്പിൽ, ഷെഫീഖ് അക്കര, അൻഷാദ് പാലവിള, സജി വി എസ്, മുഹമ്മദ് റാഫി കുഴിവേലി, ഹാരീസ് പോരുവഴി തുടങ്ങിയവർ സംസാരിച്ചു രക്ഷാധികാരി മാത്യു പഠിപ്പുര സ്വാഗതവും ജീവകാരുണ്യ കൺവീനർ സലീം ഷ നന്ദിയും പറഞ്ഞു

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ശൂരനാട് തെക്ക്,വടക്ക് പോരുവഴി കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മ സ്വദേശത്തും വിദേശത്തുമായി നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങൾ,നടത്തി വരുന്നു
സമ്പൂർണ്ണ വിവാഹ ധനസഹായം പ്രളയ കോവിഡ് സഹായങ്ങൾ,സ്വയം തൊഴിൽ സഹായ പദ്ധധികൾ മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here