ബാബുരാജിന്റെ മകൻ അഭയ്‍യുടെ വിവാഹനിശ്ചയ വിഡിയോ

Advertisement

നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു.

വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്.

വിവാഹച്ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു ബാബുരാജ്. അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു.

ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആർച്ച, ആരോമൽ.

Advertisement