ക്രിസ്റ്റി : മാത്യു തോമസ്-മാളവികാ മോഹൻ ചിത്രത്തിന് പേരിട്ടു

Advertisement

കൊച്ചി: ബന്യാമനും – ഇന്ദുഗോപനും തിരക്കഥ ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രത്തിൻ്റെ പേര് ഇന്ന് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.ക്രിസ്റ്റി – എന്നാണ് ചിത്രത്തിൻ്റെ പേര്.

ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരാണ് ക്രിസ്റ്റി .
യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസാണ് ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് അടക്കം പ്രമുഖ ഭാഷകളിലെല്ലാം ശ്രദ്ധേയയായ നടിയായ മാ
ളവികാ മോഹനാണ് നായിക.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.
കെട്ടുറപ്പുള്ള ഒരു കഥയുടെ
പിൻബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണ്‌ ‘
കായലും കടലും ഒത്തു ചേരുന്ന അപൂർവ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവ്വാറാണു് ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ,
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – ആൽവിൻ ഹെൻറി
വിനായക് ശശികുമാർ – അൻവർ അലി, എന്നിവരുടെ വരികൾക്ക്
ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു ‘
ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – മനു ആൻ്റണി,
കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ് –
പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രദീപ് ഗോപിനാഥ്.വിജയ്.ജി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
റോക്കി മൗണ്ടൻ സിനിമാ സിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ
പ്രദർശനത്തിനെ
ത്തുന്നു.
പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ
വാഴൂർ ജോസ്.

Advertisement