നിന്നെ ഞാന്‍ മിസ് ചെയ്യുന്നു,നിമിഷ മിസ് ചെയ്ത ആളിന്‍റെ ചിത്രംവച്ച് ഗവേഷണം നടത്തി സോഷ്യല്‍ മീഡിയ

Advertisement

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നിമിഷാസജയന് സാധാരണ നായികമാരില്‍നിന്നും വ്യത്യസ്തമായ ഒരു ഇരിപ്പിടമാണ് മലയാളി മനസില്‍ ഉള്ളത്. ഐസ്‌ക്രീം നായികമാരില്‍ നിന്നും വേറിട്ട കാരിരുമ്പു റോളുകളില്‍ തിളങ്ങിയ നിമിഷ അതിലൊതുങ്ങുമെന്ന നിലവന്നതോടെ ഗ്‌ളാമറസ് വേഷങ്ങളിലേക്കും താന്‍ ചേരുമെന്ന് നിലപാടിലാണ്. അടുത്തിടെ വന്ന ചില ഫോട്ടോ ഷൂട്ടുകള്‍ ഉദാഹരണം.

ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രമാണ് നിമിഷയുടേതായി ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം. സോഷ്യല്‍ മീഡിയയയിലും വളരെ സജീവമാണ് നിമിഷ. താരം പങ്കുവക്കുന്ന ചിത്രങ്ങള്‍ ഒക്കെയും ആരാധക ശ്രദ്ധ കവരാറുണ്ട്.

വ്യത്യസ്തമാര്‍ന്ന സിനിമകളുടെ ഭാഗമാകാന്‍ നിമിഷയ്ക്ക് എന്നും ഇഷ്ടമാണ്. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ തിരക്കുകളില്‍ ആണ് നിമിഷ ഇപ്പോള്‍. നതാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടനില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലണ്ടനില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ നിമിഷ പങ്കുവച്ചിരുന്നു. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നിമിഷ പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ നിമിഷ പങ്കുവച്ച ചില ചിത്രങ്ങളില്‍ നിമിഷക്കൊപ്പം ഒരാളെ കൂടി കാണാം. അദ്ദേഹത്തോട് വളരെ സ്നേഹത്തോടെ നില്‍ക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നതും. നിമിഷയ്ക്കൊപ്പം നില്‍ക്കുന്ന ആള്‍ ആരാണെന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇദ്ദേഹം ആരാണെന്ന് ഹാഷ്ടാഗിലൂടെ മാത്രമാണ് നിമിഷ പറഞ്ഞിരിക്കുന്നത്. അന്റോണിയോ ആകില്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

ഇംഗ്ലണ്ടില്‍ നിന്നുള്ള നടനാണ് അന്റോണിയോ. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടറില്‍’നിമിഷയുടെ നായകനായാണ് ചിത്രത്തില്‍ അന്റോണിയോ എത്തുന്നത്. നിമിഷ യുകെയില്‍ എത്തിയതിന്റെ സന്തോഷം അന്റോണിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു അന്റോണിയോയുടെ പിറന്നാള്‍. പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നിമിഷ ഇന്‍സ്റ്റാഗ്രാമില്‍ അന്റോണിയോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മിസ് യൂ എന്നും നിമിഷ കുറിച്ചിട്ടുണ്ട്.

നിമിഷയുടെ ആശംസയ്ക്ക് അന്റോണിയുയും മറുപടി പറഞ്ഞിട്ടുണ്ട്. ഞാന്‍ നിന്റെ മുഖം മിസ്സ് ചെയ്യുന്നു എന്നാണ് ഇതിനുമുന്‍പും നിമിഷക്കൊപ്പമുള്ള ചിത്രം അന്റോണിയോ പങ്കുവച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി ഭാഷകള്‍ വശമുണ്ട് അന്റോണിയോയ്ക്ക്. ഈറ്റണ്‍ ബൈ ലയണ്‍സ് എന്ന ചിത്രമാണ് അന്റോണിയോയുടെ ആദ്യ ചിത്രം. ആദില്‍ ഹുസൈന്റെ മകള്‍ ആയാണ് ചിത്രത്തില്‍ നിമിഷ എത്തുക. മലയാളി നടി ലെനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം ഒരുങ്ങുന്നത്

Advertisement