താരസുന്ദരിമാരുടെ ആഘോഷ രാത്രി; പാർട്ടി ഒരുക്കി ലിസി, നന്ദി പറഞ്ഞ് റിമയും പാർവതിയും

Advertisement

മലയാളത്തിന്റെ താരസുന്ദരിമാരെല്ലാം ഒറ്റ ഫ്രെയ്മിൽ. മനോഹരമായ ഒരു രാത്രിയുടെ ബാക്കിയാണ് ഈ ചിത്രങ്ങൾ. താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേർന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ നേടുന്നത്. മുൻകാല നടി ലിസി ലക്ഷ്മിയാണ് താരങ്ങൾക്കായി പാർട്ടി ഒരുക്കിയത്.

ലിസിയുടെ വീട്ടിൽ വച്ചു നടത്തിയ പാർട്ടിയിൽ കീർത്തി സുരേഷ്, പാർവതി, റീമ കല്ലിങ്കൽ, അതിഥി ബാലൻ, കല്യാണി പ്രിയ ദർശൻ, അന്ന ബെൻ, പ്രയാ​ഗ മാർട്ടിൻ, എന്നിവരാണ് പങ്കെടുത്തത്. മനോഹരമായ മനുഷ്യർക്കൊപ്പം മനോഹരമായ രാത്രി എന്ന അടിക്കുറിപ്പിലാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചത്.

ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റിമ കല്ലിങ്കൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തങ്ങളെ വിളിച്ചു കൂട്ടിയതിന് പാർവതിയും നന്ദി പറഞ്ഞു. താരസുന്ദരികളെ ഒന്നിച്ച് ഒരു ഫ്രെയ്മിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Advertisement