ചലച്ചിത്ര സംവിധായകൻ രാകേഷ് കുമാർ അന്തരിച്ചു

Advertisement

മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകൻ രാകേഷ് കുമാർ (80) അന്തരിച്ചു.

അർബുധ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .അമിതാഭ് ബച്ചനെ നായകനാക്കി രാകേഷ് കുമാർ സംവിധാനം ചെയ്ത മിസ്റ്റർ നട് വർലാൽ, യാരാന, ഖൂൻ പസീന എന്നീ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു.

1973 ൽ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാർ സിനിമാ രംഗത്തെത്തിയത്. കമാൻഡർ, കോൻ ജീതാ കോൻ ഹാരാ, സൂര്യ വൻഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അമിതാഭ് ബച്ചൻ രാകേഷ് കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement