ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങൾക്കനുസരിച്ച്‌ നവീന പദ്ധതികളുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്

Advertisement

കൊച്ചി: മഹാമാരിക്കാലത്ത് ഉപഭോക്താക്കൾക്കിടയിൽ നിന്ന് ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്കായുള്ള ആവശ്യം വർധിച്ചു എങ്കിലും അതു പൂർണമായും നിറവേറ്റാനായില്ലെന്ന് ഈ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

വൈവിധ്യവൽക്കരണത്തെ കുറിച്ചുള്ള അവബോധം വർധിച്ചതും വരുമാനം ഉറപ്പു നൽകുന്ന പദ്ധതികളിൽ താൽപര്യം കൂടിയതുമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത.

ഇന്ത്യയിൽ സാധാരണക്കാരും ഇൻഷുറൻസ് പോളിസികളോടു താൽപര്യം കാട്ടുന്ന സാഹചര്യത്തിൽ റീ-ഇൻഷുറൻസ് കമ്പനികൾ വിവിധ വിഭാഗങ്ങൾക്കായുള്ള പ്രീമിയം സംബന്ധിച്ച കണക്കുകൂട്ടലിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട്ട പറഞ്ഞു. പ്രീമിയങ്ങൾ ഉയർന്നേക്കാമെന്നും ഇതു ഹ്രസ്വകാലത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും പക്ഷേ, ദീർഘകാലത്തിൽ നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോളിസി ഉടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് നിരവധി നവീന പദ്ധതികളാണ് പുറത്തിറക്കിയത്. പ്രീമിയം തിരിച്ചു നൽകുന്ന ഐപ്രൊട്ടക്‌ട്, ഗ്യാരണ്ടീഡ് ഇൻകം ടുമാറോ പോളിസി എന്നിവ ഇതിനുദാഹരണങ്ങളാണ്. ഐപ്രൊട്ടക്ടിൽ പോളിസി കാലാവധിക്കു ശേഷം പോളിസി ഉടമയ്ക്ക് 105 ശതമാനം വരെ പ്രീമിയം തിരികെ നൽകും. ഗ്യാരണ്ടീഡ് ഇൻകം ടുമാറോ പോളിസിയിൽ ഉറപ്പായ സ്ഥിര വരുമാനമോ 110 ശതമാനം പ്രീമിയം തിരിച്ചു നൽകലോ സ്വീകരിക്കാം. റിട്ടയർമെൻറിനു ശേഷം ഉറപ്പായ വരുമാനം നൽകുന്ന പെൻഷൻ പദ്ധതിയാണിത്.

Advertisement