24 കാരറ്റ് സ്വര്‍ണ്ണത്തില്‍ ആപ്പിള്‍ ലോഗോ പതിപ്പിച്ച ഐഫോണ്‍

Advertisement

24കെ സ്വര്‍ണ്ണത്തില്‍ ആപ്പിള്‍ ലോഗോ പതിപ്പിച്ച ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്സും പുറത്തിറക്കി. ആറക്ക വില വരുന്ന ഈ മോഡലുകള്‍ അഞ്ച് വേരിയന്റുകളിലാണ്അവതരിപ്പിച്ചത്. അള്‍ട്രാ ഗോള്‍ഡ്, ടൈറ്റന്‍ ബ്ലാക്, അള്‍ട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എന്നി കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക.
ശ്രേണിയുടെ തുടക്ക വില 6,09,883 ആണ്. ഐഫോണ്‍ 15 പ്രോ/ പ്രോ മാക്സ് ഡാര്‍ക്ക് റെഡിനാണ് ഈ വില. ഐഫോണ്‍ 15 പ്രോ അള്‍ട്രാ ഗോള്‍ഡിന് 7,38,673 രൂപയാണ് വില വരിക. പ്രോ മാക്‌സ് അള്‍ട്രാ ഗോള്‍ഡിനാണെങ്കില്‍ 8,03,483 രൂപ നല്‍കേണ്ടി വരും.
ഇവയുടെ പ്രതലത്തില്‍സ്വന്തം പേരോ മറ്റു കാര്യങ്ങള്‍ എന്തെങ്കിലുമോ കോറിവയ്ക്കണമെങ്കില്‍ അതും ചെയ്യാം. സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എഡിഷനുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതല്‍ വില തുടങ്ങുന്നത്. ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ അവതരിപ്പിക്കുന്ന കമ്പനിയായ കാവിയാര്‍ ആണ് ഐഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here