ആതറിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ആതറിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ എനര്‍ജി 450 എസ് ഇന്ത്യന്‍ വിപണിയില്‍ ഡെലിവറി ആരംഭിച്ചു. 1.30 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഓല എസ്1 എയറിനെതിരെയാണ് ഇത് മത്സരിക്കുന്നത്.
ഈ വര്‍ഷം ജൂണില്‍ 450S-ന്റെ ബുക്കിംഗ് ഏഥര്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. സ്‌കൂട്ടറിന്റെ വില ഫെയിം2 സ്‌കീമിന് അനുസൃതമാണ്. ഉപഭോക്താക്കള്‍ക്ക് അതത് സംസ്ഥാനങ്ങളുടെ സ്വന്തം ഇലക്ട്രിക് വാഹന നയങ്ങളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കും.
ആതര്‍ 450X-ന് സമാനമാണ് ആതര്‍ 450S-ന്റെ ഡിസൈന്‍. ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആതര്‍ 450S-ല്‍ സജ്ജീകരിച്ചിരിക്കുന്നു. ഹോം ചാര്‍ജറുകള്‍ ഉപയോഗിച്ച്, ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും.
7.24 ബിഎച്ച്പി പവറും 22 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് കഴിയും. 450S ഇലക്ട്രിക് സ്‌കൂട്ടറിന് 90 കിലോമീറ്റര്‍ വേഗതയില്‍ ഓടാനും കഴിയും. സ്പോര്‍ട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉള്‍പ്പെടുന്ന 450എസിനൊപ്പം മൂന്ന് റൈഡ് മോഡുകള്‍ ഏതര്‍ 450എസ് വാഗ്ദാനം ചെയ്യുന്നു.

Advertisement