വാട്‌സാപ്പില്‍ ഇനി വോയിസ് മെസേജില്‍ ഡിസപ്പിയറിംഗ് ഫീച്ചറും

വാട്‌സാപ്പില്‍ ഇനി വോയിസ് മെസേജില്‍ ഡിസപ്പിയറിംഗ് ഫീച്ചറും. ഒറ്റത്തവണ മാത്രം കേള്‍ക്കാനാകുന്ന സന്ദേശങ്ങളാണിത്. ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് വേണ്ടി വ്യൂ വണ്‍സ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ നേരത്തെ എത്തിയിരുന്നു. ഇതിലൂടെ ചിത്രങ്ങളും വീഡിയോകളും ഒരു തവണ മാത്രമെ കാണാന്‍ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിംഗ് വോയ്സ് മെസേജസ്.
വാട്സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും എന്‍ടു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിന് പുറമെയാണ് അധിക സുരക്ഷയ്ക്ക് വേണ്ടി ഡിസപ്പിയറിംഗ്, വ്യൂ വണ്‍സ് എന്ന പേരുകളില്‍ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള സൗകര്യവും വാട്സ്ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. ഫീച്ചര്‍ നിലവിലെത്തുന്നതോടെ സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഇതിലൂടെ സാധിക്കും. ഡിസപ്പിയറിംഗ് വോയ്സ് മെസേജിനൊപ്പം തന്നെ വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന വണ്‍ ടൈം ഐക്കണും ഉണ്ടാകും.

Advertisement