ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വച്ച് മിന്നലേറ്റ ഫുട്ബോള്‍ താരം മരിച്ചു; ദാരുണ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Advertisement

ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വച്ച് മിന്നലേറ്റ ഇന്തോനേഷ്യന്‍ ഫുട്ബോള്‍ താരം മരിച്ചു. ഇന്തോനേഷ്യന്‍ ടീമുകളായ എഫ്സി ബന്‍ഡങ്- എഫ്ബിഐ സുബാങ് മത്സരത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
പടിഞ്ഞാറന്‍ ജാവയിലുള്ള സിലിവാങി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. തുടക്കത്തില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മത്സരം പുരോഗമിക്കവേ കാലാവസ്ഥ മോശമായി. എന്നാല്‍ കളി തുടര്‍ന്നു. അതിനിടെയാണ് അപ്രതീക്ഷിത സംഭവം. കളിക്കാരന് മിന്നലേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Advertisement