ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Advertisement

ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കുകയായിരുന്നു. മത്സരത്തിറെ ആദ്യ മിനിറ്റില്‍ ഗോളടിച്ച് ചെന്നൈ ഞെട്ടിച്ചെങ്കിലും മറുപടി ഗോളുകളോടെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയെ പിടിച്ചുകെട്ടുകയായിരുന്നു.
ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.
സമനിലയെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി.

Advertisement