ഇന്ന് മുംബൈ ഇന്ത്യൻസ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം

Advertisement

ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്ന് സ്വന്തം മൈതാനമായ വാംഖഡെയില്‍ ഇറങ്ങും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ് എതിരാളികള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

നായക സ്ഥാനത്തു എത്തിയ ഹര്‍ദികിനെ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. താരത്തിന്റെ ഗ്രൗണ്ടിലെ നടപടികളും ആരാധകരെ ചൊടിപ്പിക്കുന്നു. ഇതിനൊപ്പമാണ് തുടരെ രണ്ട് തോല്‍വികളും ടീമിനു നേരിടേണ്ടി വന്നത്. അതിനാല്‍ മാറ്റാരേക്കാളും ജയം അനിവാര്യതയായി മാറുന്നത് ഹര്‍ദികിനു തന്നെ.

Advertisement