ഓസ്‌ട്രേലിയയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ വനിതകള്‍… ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

Advertisement

മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. 75 റണ്‍സ് വിജയലക്ഷവുമായി അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 219ന് പുറത്തായിരുന്നു.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ 406 അടിച്ചെടുത്തു. 187 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗില്‍ 261ന് ഓസീസ് പുറത്തായി. പിന്നീട് അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ വിജയം സ്വന്തമാക്കി. ഷെഫാലി വര്‍മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38)യാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Advertisement