ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഋതുരാജ് ഗെയ്ക്വാദ് പുറത്ത്

Advertisement

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. രണ്ടാം ഏകദിന പോരാട്ടത്തിനിടെ താരത്തിന്റെ വിരലിനു പരിക്കേറ്റിരുന്നു. ഇതോടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഋതുരാജ് കളിച്ചിരുന്നില്ല.
പിന്നാലെയാണ് ബിസിസിഐ താരം ടെസ്റ്റില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയത്. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഊശ്വരനെ പകരക്കാരനായി ടീമിലെടുത്തു.

Advertisement