മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ 36 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് പോലീസ്-സിആർപിഎഫ് സംയുക്ത സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിൽ നിന്ന് മാവോയിസ്റ്റുകൾ മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്

ഇവരിൽ നിന്ന് ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Advertisement