ആന്ധ്രയിലെ മന്ത്രിമാർ അഴിമതി നടത്താൻ മത്സരിയ്ക്കുന്നു, പ്രധാനമന്ത്രി

പൽനാട്.ആന്ധ്രയിലെ മന്ത്രിമാർ അഴിമതി നടത്താൻ മത്സരിയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിയ അവസ്ഥയാണ്. കോൺഗ്രസും വൈഎസ്ആർ കോൺഗ്രസും ഒന്നുതന്നെയാണ്. ജനക്ഷേമമല്ല രണ്ടു പാർട്ടികളുടെയും ലക്ഷ്യം. ആന്ധ്രയുടെ സ്വത്വത്തെ പരിഹസിയ്ക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. എന്നാൽ എൻഡിഎ ആന്ധ്രയെയും തെലുങ്ക് മക്കളെയും ബഹുമാനിയ്ക്കുന്നു. എൻഡിഎ സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആന്ധ്രാപ്രദേശിലെ പൽനാടിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്നു മോദി. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ എന്നിവരും റാലിയിൽ പങ്കെടുത്തു.

Advertisement