ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടായേക്കുമെന്ന് സൂചന. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കിയേക്കും. തുടര്‍ന്ന് പുതിയ കമ്മീഷണര്‍മാര്‍ കൂടി പങ്കെടുക്കുന്ന യോഗത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Advertisement