ആറുമണിക്കൂര്‍ പരോളില്‍ കൊള്ളത്തലവന്‍ വിവാഹത്തിനെത്തി,വധു റിവോള്‍വര്‍ റാണി

ന്യുഡല്‍ഹി: കൊള്ളസംഘത്തലവന്‍ സന്ദീപ് എന്ന കലാ ജതേഡി വിവാഹിതനായി. ഡല്‍ഹി ദ്വാരക സെക്ടര്‍-3ലെ സന്തോഷ് ഗാര്‍ഡന്‍ എന്ന ബങ്ക്വറ്റ് ഹാളില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം.റിവോള്‍വര്‍ റാണി, മാഡം മിന്‍സ് എന്നീ അപര നാമങ്ങളില്‍ അറിയപ്പെടുന്ന അനുരാധ ചൗധരി ആണ് വധു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും.

വിവാഹം കഴിക്കാനായി കലയ്ക്ക് കോടതി ആറ് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു വിവാഹം. 51,000 രൂപയ്ക്കാണ് ഹാള്‍ ബുക്ക് ചെയ്തിരുന്നത്.സോനിപത്ത് സ്വദേശിയായ ഇയാളെ മുന്‍പ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏഴ് ലക്ഷം രൂപയാണ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്.

Advertisement