വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷാജഹാന്‍പൂര്‍. ഉത്തർപ്രദേശിൽ വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു.6 പേർക്ക് പരിക്കേറ്റു.ഷാജഹാൻപൂർ ജില്ലയിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം.സംസ്ഥാനത്തെ ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്‌കൂളിലേക്ക് പോകുന്ന മദ്ധ്യയാണ് വാൻ അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ മറ്റ് ആറ് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement