വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

ഭോപ്പാല്‍: വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോലീസ് അന്വേഷണത്തില്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ഉന്നയിച്ച സംശയങ്ങള്‍ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

ഭര്‍ത്താവ് മനീഷ് തലയിണ ഉപയോഗിച്ച് നിഷയെ ശ്വാസം മുട്ടിച്ച് കൊല്ലുകയും രക്തം പുരണ്ട തലയിണയുടെ കവറും ബെഡ്ഷീറ്റും കഴുകിയിടുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് മനീഷ് സ്ഥിരമായി നിഷയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് സഹോദരി നീലിമ പോലീസിനോട് പറഞ്ഞു.

Advertisement