ബംഗ്ലാവ് വിൽക്കാൻ സമ്മതിച്ചില്ല; സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്നയാൾ അറസ്റ്റിൽ

ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ. റെനു സിൻഹയെ (61) വധിച്ചതിന് ഭർത്താവ് നിതിൻ നാഥ് സിൻഹയാണ് അറസ്റ്റിലായത്. നോയിഡയിൽ വച്ചാണ് കൊലപാതകം നടന്നത്,

രണ്ട് ദിവസമായി റെനുവിനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് ഇവരുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ ശനിയാഴ്ചയാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ഫോൺ ട്രാക്ക് ചെയ്താണ് ഇവർ ബംഗ്ലാവിൽ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയത്.

ഇതിനിടെ ഭർത്താവിനെ കാണാതായി. ഫോൺ ട്രാക്ക് ചെയ്ത് നടത്തിയ തിരച്ചിലിൽ സിൻഹ വസതിയിലെ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ വസതി വിൽക്കാൻ നിതിൻ നാഥ് നീക്കം നടത്തിയിരുന്നു. എന്നാൽ റെനു ഇതിനെ എതിർത്തു. നിതിൻ നാഥ് ചിലരിൽനിന്ന് അഡ്വാൻസ് തുകയും കൈപ്പറ്റിയിരുന്നു. റെനു വിൽപ്പനയ്ക്ക് തയാറാകാതെ വന്നതോടെ ഇവർ തമ്മൽ കലഹിക്കുകയും കൊലപാതകത്തിലേക്കു നയിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

Advertisement