വരുന്നു…. പുതിയ 75 രൂപ നാണയം

Advertisement

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 75 രൂപ നാണയം വരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണാര്‍ഥമാണ് പുതിയ നാണയം പുറത്തിറക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് പുതിയ നാണയം ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്റെ ഒരുവശത്ത് ആലേഖനം ചെയ്യുക. സത്യമേവ ജയതേ എന്ന വാചകം ഇതിന്റെ അടിയിലായി നല്‍കും. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും നല്‍കും.
നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്റ് കോംപ്ലക്സ് ആണ് ചിത്രീകരിക്കുക. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മ്മിക്കുക. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മ്മിക്കുക. ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്നത്.

Advertisement